Friday, August 6, 2010

പയ്യന്നൂര്‍ കോളേജ് തിരഞ്ഞെടുപ്പ് : മുഴുവന്‍ സീറ്റും എസ്.എഫ്.ഐ ക്ക്




തിരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ ക്ക് 




Friday, July 9, 2010

ജൂലൈ 3,4 തീയ്യതികളില്‍ കേളോത്ത് യു.പി.സ്കൂളില്‍ വെച്ച് നടന്ന ഏരിയ പഠന ക്യാമ്പില്‍ തീരുമാനിച്ച സംഘടന മാറ്റങ്ങള്‍ --




V.K.NISHAD-SECRETARY


SHIJIL.C -PRESIDENT 



N.NITHIN                                      -JOINT SECRETARY

MITHUN RAJ                               -JOINT SECRETARY

SANOOP.K                                   -JOINT SECRETARY

PRASHOBH                                  -VICE PRESIDENT

VINEETHA                                    -VICE PRESIDENT

MITHUN.A                                      -VICE PRESIDENT

-------------------------------------------------------------------
                               SECRETARIAT
NITHIN.M.C

KAAVYA.M

NITHIN.T

PRAVEEN 

SAJIN

-------------------------------------------------------------------
                             MEMBERS
SAJITH.P

SUJITH.K

RAHINEJ 

VYSHAK.A.R

LITHIN

SRUTHI.C.P

NIMISHA

MIMISHA

AKHIL BHASKAR

AMRITHA

SRUTHI 

REMYA

SOUMYA

JIJINA

SAROOP

SUBEESH

HASHIM

   


        
LOCAL COMMITTE





--


SSUS unit :Football shoot out competition


 എസ്‌.എഫ്.ഐ.സംസ്കൃത കോളേജ് യൂനിറ്റ് ഫുട്ബോള്‍ ഷൂട്ട്‌ ഔട്ട്‌ മത്സരം നടത്തി.എസ്‌.എഫ്.ഐ.സംസ്ഥാന അധ്യക്ഷന്‍ സ.കെ.വി.സുമേഷ് ഉല്‍ഘാടനം നടത്തി.വിജയികള്‍ക്ക് ഏരിയ അദ്യക്ഷന്‍ ഷിജില്‍ ഉപഹാരം നല്‍കി.

   

2010 വര്‍ഷത്തെ റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം : SFI PAYYANUR COLLEGE UNIT




2010 വര്‍ഷത്തെ റാങ്ക് ജേതാക്കള്‍ക്ക് എസ്‌.എഫ്.ഐ.പയ്യനുര്‍ കോളേജ് യൂനിറ്റ് കമ്മറ്റി അനുമോദനം നല്‍കി.എസ്‌.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ സ:കെ.വി.സുമേഷ് ഉല്‍ഘാടനം ചെയ്തു.A.K.P.C.T.A സംസ്ഥാന കമ്മറ്റിയംഗം ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,നിഷാന്ത് മാസ്റ്റര്‍ ബാലസംഗം ജില്ലാ സെക്രട്ടറി സ:വിജിന്‍ എന്നിവര്‍ സംസാരിച്ചു.കെ.മിതുന്‍ അധ്യക്ഷനായി.സനൂപ്.കെ സ്വാഗതം പറഞ്ഞു.സ:സുമേഷ് ഉപഹാരം നല്‍കി.


Friday, July 2, 2010

SFI CET-Unit Started a new blog



http://redcet.blogspot.com/
SFI CET-Unit Started a new blog Please Check Out and Spread the word

Wednesday, June 30, 2010

PAYYANUR COLLEGE UNIT-ഒപ്പ് ശേഖരണവും പ്രതിഷേധ പ്രകടനവും



കോളേജിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്  ഉടനടി പരിഹാരം വേണമെന്ന് ആവശ്യപെട്ടു കൊണ്ട് എസ്‌.എഫ്.ഐ. പയ്യന്നൂര്‍ കോളേജ് യൂനിറ്റ് ഇന്ന് ഒപ്പ് ശേഖരണവും പ്രതിഷേധ  പ്രകടനവും നടത്തി.ജില്ലാ സെക്രട്ടരിയെട്റ്റ് അംഗം സരിന്‍ ശശി സമരം ഉല്‍ഘാടനം ചെയ്ത് സംസാരിച്ചു.കാമ്പസിലെ ചോര്‍നോലിക്കുന്ന ക്ലാസ് മുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,,,മെയിന്‍ ബ്ലോക്കിലെ ക്ലാസുകളില്‍ ഫാന്‍ സ്ഥാപിക്കുക...കുളര്‍ സ്ഥാപിക്കുക....കോളേജ് ഓഡിടോറിയം ഉപയോഗപ്രധമാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം.  ഏരിയ സെക്രട്ടറി വി.കെ.നിഷാദ് ,ഏരിയ ജോയിന്‍റ് സെക്രട്ടറി പി.പി.അനീഷ  യൂനിറ്റ് സെക്രട്ടറി സനൂപ് യൂനിറ്റ് അധ്യക്ഷന്‍ കെ.മിഥുന്‍ എന്നിവര്‍ സംസാരിച്ചു.

പുസ്തകയാത്രയുടെ A.K.S.G.V.H.S.S.PAYYANUR പ്രദര്‍ശനം

ചിന്ത ബുക്സും എസ്‌.എഫ്.ഐയും സംയുക്തമായി നടത്തിയ സ്കൂള്‍ പുസ്തകയാത്രയുടെ A.K.S.G.V.H.S.S.PAYYANUR പ്രദര്‍ശനം പി.ടി.എ. അധ്യക്ഷന്‍ ശ്രീ.കുഞ്ഞികണ്ണന്‍ 
ഉദ്ഘാടനം ചെയ്യുന്നു..


Tuesday, June 29, 2010

വിദ്യാഭ്യാസരംഗത്തെ പുതിയ അദ്ധ്യായങ്ങള്‍

മുസ്ളീംലീഗ് നേതാവ് സി.എച്ച്. മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി. അവിടത്തെ ഒരു ഭരണാധികാരിയുമായി സംസാരിച്ച് പിരിയുമ്പോള്‍ അദ്ദേഹം സി.എച്ചിനോട് ഒരു ശുപാര്‍ശ പറഞ്ഞു. മലപ്പുറത്തു ജോലി ചെയ്യുന്ന ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയ്ക്കു കോട്ടയത്തേക്കു ഒരു സ്ഥലം മാറ്റം അനുവദിക്കണമത്രേ! സി.എച്ച്. അത് സമ്മതിച്ച് പോന്നു എന്നാണ് കഥ. സ്‌കൂള്‍ള്‍ അധ്യാപകരുടെ സ്ഥലംമാറ്റത്തിനു ശക്തമായ സ്വാധീനമുണ്ടെങ്കിലേ നടക്കു എന്ന് വ്യക്തമാക്കാന്‍ തട്ടിക്കൂട്ടിയതാകാം ഈ കഥ. കഥ എന്തായാലും മന്ത്രിമാരുടെ ഇടപെടലും സ്വാധീനവും ഉണ്ടെങ്കിലേ അധ്യാപകരുടെ സ്ഥലംമാറ്റങ്ങള്‍ നടക്കൂ എന്ന സ്ഥിതിയുണ്ടായിരുന്നു. സീനിയോറിറ്റി മറികടന്നുള്ള അധ്യാപക സ്ഥലം മാറ്റങ്ങളെ 'സ്‌പെഷല്‍ ഓര്‍ഡര്‍' സ്ഥലമാറ്റങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഒരു തത്വവുമില്ലാതെ അഴിമതി നിറഞ്ഞ സ്‌പെഷല്‍ ഓര്‍ഡര്‍ സ്ഥലംമാറ്റങ്ങള്‍ കൂടിയത് ടി.എം. ജേക്കബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന ഘട്ടത്തിലാണ്. അത് തിരുത്തിക്കാന്‍ അധ്യാപക നേതാവായിരുന്ന ആര്‍.എന്‍. മനഴിക്കു പത്തൊന്‍പത് ദിവസം നിരാഹാരസമരം നടത്തേണ്ടിവന്നു. അധ്യാപക സ്ഥലംമാറ്റങ്ങള്‍ക്കും സ്‌പെഷല്‍ ഓര്‍ഡര്‍ സ്ഥലംമാറ്റങ്ങള്‍ക്കും ചില മാനദണ്ഡങ്ങള്‍ ഉണ്ടായത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായപ്പോഴാണ്.

സഹതാപാര്‍ഹരായവര്‍ക്ക് ചില പരിതഃസ്ഥിതികളില്‍ നിശ്ചിതശതമാനം സ്ഥലംമാറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിലും വെളളം ചേര്‍ത്ത് മന്ത്രി ആഫീസില്‍ നിന്ന് ഡി.ഡി. മാരെ വിളിച്ചുപറഞ്ഞ് അധ്യാപക സ്ഥലംമാറ്റങ്ങളെ വീണ്ടും കച്ചവടമാക്കിയിരുന്നു. യു.ഡി.എഫ്. ഭരണത്തില്‍ കരുണാകരന്‍ മുഖ്യമന്തിയായിരുന്നപ്പോള്‍ നേരിട്ടു സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയ്‌ക്ക് കൈകൂലി നല്‍കാന്‍ ശ്രമിച്ച് ഒരധ്യാപിക പോലീസ് പിടിയില്‍ പോലുമായി! മന്ത്രിമാര്‍ മാത്രമല്ല ചില ഡി.ഡി.ഇ.മാരും അധ്യാപക സ്ഥലംമാറ്റത്തിനു 'മാലയും വളയും' സമ്മാനമായി വാങ്ങിയിരുന്നുവെന്ന് മലയാള മനോരമ പരമ്പരകള്‍ പോലുമെഴുതി. പലതരത്തിലുളള അഴിമതികളും അധ്യാപക സ്ഥലംമാറ്റങ്ങളില്‍ നിലനിന്നിരുന്നു. ഇങ്ങനെ അദ്ധ്യാപക സ്ഥലം മാറ്റങ്ങളും, പ്രമോഷന്‍ സ്ഥലമാറ്റങ്ങളും കച്ചവടമാക്കിയിരുന്ന നാട്ടിലാണ് ഈ വര്‍ഷം അധ്യാപകസ്ഥലമാറ്റങ്ങളും പ്രമോഷനുകളും ഏറ്റവും സുതാര്യമായി, ജനാധിപത്യപരമായി, ബാഹ്യ ഇടപെടലുകളില്ലാതെ, ഡി.ഡി.ഇ. മാര്‍ക്കും, മന്ത്രിമാര്‍ക്കുപോലും ഇടപെടാന്‍ അവസരമില്ലാതെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ മാത്രംനടത്തിയിരിക്കുന്നു. ഇതെല്ലാം സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് വിദ്യാഭ്യാസവകുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു! ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിക്കലും സ്ഥലംമാറ്റം നല്‍കലും കഴിഞ്ഞ അദ്ധ്യയനവര്‍ഷം പരീക്ഷിച്ചിരുന്നു. മുന്‍പരിചയമില്ലാത്തതിനാലും കേന്ദ്രീകരിച്ച് നടത്തിയതുകൊണ്ടും ചില പിശകുകള്‍ കഴിഞ്ഞ വര്‍ഷമുണ്ടായി.

ഈ വര്‍ഷം പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററിതലം വരെയുള്ള ആയിരക്കണക്കിനധ്യാപകരുടെ കാറ്റഗറി തിരിച്ചുളള സ്ഥലംമാറ്റങ്ങള്‍ അദ്ധ്യയനവര്‍ഷത്തിനു തൊട്ടുമുമ്പ് കുറ്റമറ്റ രീതിയില്‍ ആക്ഷേപങ്ങളേതുമില്ലാതെ നടത്തിത്തീര്‍ക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസ വകുപ്പിലെ വിപ്ളവം തന്നെയാണ്. സഹതാപാര്‍ഹരായവരുടെ (കാമ്പഷണേറ്റ്) സ്ഥലംമാറ്റങ്ങളുടെ അപേക്ഷ പ്രത്യേക ബോര്‍ഡിന്റെ ശുപാര്‍ശകളോടുകൂടി നടത്തിയതും പുതുമയുള്ള കാര്യമാണ്. മന്ത്രിമാരുടെയോ, വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിന്റെയോ ശുപാര്‍ശകളില്ലാതെ, അഴിമതിയോ, സ്വജനപക്ഷപാതമോ ഇല്ലാതെ, അര്‍ഹത മാത്രം അടിസ്ഥാനപ്പെടുത്തി നടത്തിയ സ്ഥലംമാറ്റങ്ങള്‍ സാമൂഹ്യനീതി ഉറപ്പു വരുത്തിയതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. അധ്യാപക സ്ഥലമാറ്റത്തിലും എ-പ്ളസ് ഗ്രേഡ് വിദ്യാഭ്യാസവകുപ്പ് നേടിയിരിക്കുന്നു. വിദ്യാഭ്യാസവകുപ്പിലെ ഏതു കാര്യത്തിലും വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അധ്യാപക സ്ഥലമാറ്റക്കാര്യത്തിലുണ്ടായ ഈ നല്ല മാറ്റത്തെ കാണാന്‍ കഴിഞ്ഞില്ല.

വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി ഉറപ്പു വരുത്തിയതിന്റെ മറ്റൊരു നല്ല മാതൃകയായിരുന്നു ഹയര്‍ സെക്കണ്ടറിയിലെ ഏകജാലക പ്രവേശനം. ഓണ്‍ലൈന്‍ വഴിയുളള അപേക്ഷ സമര്‍പ്പണത്തെയും അലോട്ട്മെന്റുകളെയും അട്ടിമറിക്കാന്‍ ആരംഭം മുതല്‍ വിതണ്ഡവാദങ്ങള്‍ ഉന്നയിച്ചവര്‍ ഇപ്പോള്‍ നിശബ്‌ദരാണ്. മാത്രമല്ല സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളില്‍ ഇന്‍ഡ്യയിലെ ഏറ്റവും മികച്ച മാതൃകയായി ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം അംഗീകാരം നേടിയിരിക്കുന്നു. അര്‍ഹരായ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ അവസരം കവര്‍ന്നെടുത്ത് അനര്‍ഹരെ തിരുകി കയറ്റുന്ന രീതി അവസാനിപ്പിക്കാന്‍ ഇതുമൂലം കഴിഞ്ഞു. സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതിന്റെ മറ്റൊരുദാഹരണമാണിത്. ഏകജാലക പ്രവേശനം സര്‍വ്വസമ്മതി നേടിയത് വിദ്യാഭ്യാസവകുപ്പിന്റെ മികച്ച നേട്ടമായി ചരിത്രം രേഖപ്പെടുത്തും.

കേരളത്തിലെ പാഠപുസ്‌തകങ്ങളുടെ അച്ചടിയും വിതരണവും വിദ്യാഭ്യാസവകുപ്പിന് എന്നും തലവേദനയായിരുന്നു. ഒട്ടേറെ വകുപ്പുകളുടെ നിസ്‌തന്ത്രവും നിരന്തരവുമായ ഇടപെടലുകളും സഹകരണവും ഉണ്ടെങ്കിലേ പാഠപുസ്‌തകങ്ങളുടെ അച്ചടിയും വിതരണവും കൃത്യമായി നടക്കൂ. ഏതെങ്കിലുമൊരു കണ്ണിയില്‍ പിഴവു പറ്റിയാല്‍ അച്ചടിയും വിതരണവും താളം തെറ്റും. ഇതിന്റെ ഫലമനുഭവിക്കുന്നത് വിദ്യാര്‍ത്ഥികളാണ്. സമയത്തിനു പേപ്പര്‍ കിട്ടായ്‌ക, അച്ചടി വൈകല്‍, പാഴ്‌സല്‍ ലോറിക്കാരുടെ അനാസ്ഥ, ഡിപ്പോയിലെ സ്ഥലപരിമിതി, വിതരണത്തിലെ അപാകത തുടങ്ങി നിരവധി കാരണങ്ങളാല്‍ അക്കാദമിക് വര്‍ഷം മുഴുവന്‍ പാഠപുസ്‌തകങ്ങള്‍ ലഭിക്കാതെ പഠനം നടത്തേണ്ടി വന്നിട്ടുണ്ട്. എവിടെയാണ് കുഴപ്പം പറ്റിയതെന്നു കണ്ടുപിടിക്കാന്‍ മാസങ്ങളെടുക്കും. എന്നാല്‍ ഈ വര്‍ഷം പാഠപുസ്‌തക നിര്‍മ്മാണത്തിലും വിതരണത്തിലും കൈവരിച്ച അസുയാവാഹമായ വിജയം ആരേയും അമ്പരിപ്പിക്കും. പോസ്‌റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ നടത്തിയ വിതരണസമ്പ്രദായം വിജയം കൈവരിച്ചിരിക്കുന്നു. വിദ്യാലയങ്ങള്‍ നേരിട്ട് നൽ‌കിയ ഇന്റന്റ് അനുസരിച്ച് വിദ്യാലയങ്ങളില്‍ നേരിട്ടു പാഠപുസ്‌തകങ്ങള്‍ എത്തിക്കുന്ന രീതി അത്ഭൂതത്തോടെ മാത്രമേ കാണാന്‍ കഴിയൂ. 'ടെൿസ്‌റ്റ് ഡിപ്പോകള്‍ പൂട്ടി', 'ജീവനക്കാരുടെ പണിപോയി' തുടങ്ങി ചില അലോസര ശബ്‌ദങ്ങള്‍ ആദ്യമുണ്ടായെങ്കിലും വിതരണം കാര്യക്ഷമമായി എന്നു സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രവുമല്ല, ഇന്റന്റ് നൽ‌കാത്ത വിദ്യാലയങ്ങളേയും ക്രോഢീകരിച്ച് നൽ‌കുന്നതില്‍ വീഴ്ച വരുത്തിയ (ചിലര്‍ക്ക് അറിയാത്തതുകൊണ്ട്) ഡി.ഇ.ഒ. മാരെയും കയ്യോടെ പിടികൂടി ഉടന്‍ പരിഹാരം കണ്ടെത്തിയതും വിദ്യാഭ്യാസവകുപ്പിന്റെ വിജയഗാഥയാണ്. ഗുണമേന്മയുളള വിദ്യാഭ്യാസത്തിന് പാഠപുസ്‌തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് നല്‍കണമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഇച്ഛാശക്തിയാണിവിടെ വിജയം കണ്ടത്. ഈ വിതരണ രീതി ഇന്‍ഡ്യയില്‍ തന്നെ ആദ്യമാണെന്നാണ് തപാല്‍ വകുപ്പ് പറയുന്നത്. പാഠപുസ്‌തകങ്ങള്‍ കിട്ടാത്തതും, ഡിപ്പോകളില്‍ കെട്ടിക്കിടക്കുന്നതും അവസാനിപ്പിച്ച് വിദ്യാഭ്യാസവകുപ്പ് പുതിയ അദ്ധ്യായം രചിച്ചിരിക്കുന്നു.

പാഠപുസ്‌തകനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടവരുടെയും, പരിശോധിച്ചവരുടെയും, മേല്‍നോട്ടം നടത്തിയവരുടെയും മേല്‍വിലാസം സഹിതം പുതിയ പാഠപുസ്‌തകങ്ങളില്‍ രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസമന്ത്രിയും. വിദ്യാഭ്യാസമന്ത്രിയുടെ ആഫീസിലെ ചിലരും പരിഷത്തുകാരുമാണ് പാഠപുസ്‌തകമെഴുതുന്നതെന്ന ചിലരുടെ സ്ഥിരം പല്ലവി ഇനി മാറുമായിരിക്കും. പാഠപുസ്‌തകങ്ങളുടെ മേന്മകളും പോരായ്‌മകളും പരിശോധിക്കുന്ന സ്ഥിരം സംവിധാനമെന്ന നിലയില്‍ 'ടെൿസ്‌റ്റ് ബുക്ക് കമ്മീഷന്‍' രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതും വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധേയ നേട്ടം തന്നെ. ഇതും ഇന്‍ഡ്യയിലെ ആദ്യത്തെ സംരംഭമാണ; പുതിയ മാതൃകയാണ്.

സ്‌കൂള്‍ള്‍ പഠനത്തില്‍ ഐ.ടി. ആരംഭിച്ചത് കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ്. 'ഐ.ടി. അറ്റ് സ്‌കൂള്‍‍' എന്ന പേരും അന്ന് നൽ‌കിയതാണ്. ഐ.ടി. അധിഷ്‌ഠിത സ്‌കൂള്‍ള്‍ വിദ്യാഭ്യാസത്തിനുവേണ്ടി ഒരു രേഖയും അന്ന് തയ്യാറാക്കിയിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ഈ രേഖയും നയവും ഉപേക്ഷിച്ച് യാതൊരു ഒരുക്കവുമില്ലാതെ, കരിക്കുലം കമ്മറ്റിയുടെ അംഗീകാരം പോലുമില്ലാതെ എട്ടാം തരത്തില്‍ ഐ.ടി. ഒരു വിഷയമായി അവതരിപ്പിക്കുകയാണ് ചെയ്‌തത്. തുടര്‍ന്ന് പത്താം തരം വരെ എത്തി. എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നതോടെ ഐ.ടി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുക എന്ന പുതിയ നയം അംഗീകരിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയറിനു പ്രാമുഖ്യം നല്കി. 'വിൿടേഴ്‌സ് ' ചാനല്‍ ശക്തമാക്കി. വിഷയാധിഷ്‌ഠിത സി.ഡി.കള്‍ തയ്യാറാക്കി; വിദ്യാഭ്യാസവകുപ്പിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ പാകത്തില്‍ ഐ.ടി. അറ്റ് സ്‌കൂള്‍ളിനെശാക്തീകരിച്ചു. യു.പി. തലത്തിലേക്കു കൂടി ഐ.ടി. പഠനവും ഐ.ടി അധിഷ്‌ഠിത പഠനവും ഇപ്പോള്‍ വ്യാപിപ്പിച്ചു. മാത്രവുമല്ല. ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ നന്മകളേയും ആവാഹിക്കുന്ന 'സ്‌മാര്‍ട്ട് ക്ളാസ്സ് മുറികള്‍' സജ്ജീകരിച്ചുകൊണ്ടാണ് പുതിയ അദ്ധ്യയനവര്‍ഷം ആരംഭിച്ചത്. ഗുണമേന്മയുളള വിദ്യാഭ്യാസകേന്ദ്രങ്ങളായി നമ്മുടെ പൊതുവിദ്യാലയങ്ങളുടെ മുഖഛായ മാറുന്നു എന്നത് ആവേശകരമാണ്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് സ്‌മാര്‍ട്ട്ക്ളാസ് റൂമുകള്‍ ഉണ്ടാക്കാനും, ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍ വിദ്യാലയങ്ങളില്‍ സ്ഥാപിക്കാനും 'അഞ്ജലി ടെൿനിക്കല്‍ ഹോള്‍ഡേഴ്‌സ് ‘ എന്ന സ്വകാര്യ കമ്പനിക്കു കരാര്‍ നൽ‌കാന്‍ ടെണ്ടര്‍ വിളിക്കുക വരെ ചെയ്‌തിരുന്നു. അതില്‍ നിന്നെല്ലാം വിദ്യാലയങ്ങളെ മോചിപ്പിച്ച് പൊതു ഉടമയില്‍ ഇതെല്ലാം ചെയ്‌തു എന്നത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണ്. വിദ്യാഭ്യാസ വകുപ്പിന്റെ അനുബന്ധ സ്ഥാപനമെന്ന നിലയില്‍ ഐടി അറ്റ് സ്‌കൂള്‍ളിന് അത്യാധുനിക രീതിയിലുള്ള ആസ്ഥാന മന്ദിരമുണ്ടാക്കിയതും, വിൿടേഴ്‌സിനുവേണ്ടി അത്യാധുനിക സ്റുഡിയോവും പ്രക്ഷേപണസജ്ജമായ സംവിധാനങ്ങളുണ്ടാക്കിയതും കേരളത്തില്‍ മാത്രമാണ്. ഐടി രംഗത്ത് വലിയ പുരോഗതിയുണ്ടെന്നു പറയുന്ന സംസ്ഥാനങ്ങളില്‍പോലും ഇങ്ങനെ ഒരു സംവിധാനം ഇതുവരെയുണ്ടായിട്ടില്ല.

മോഡറേഷന്‍ നൽ‌കി നാല്‍പതും അമ്പതും ശതമാനം പേര്‍ മാത്രം ജയിച്ചിരുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ കാലം കഴിഞ്ഞു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യവര്‍ഷങ്ങളില്‍ പരീക്ഷാഫലം മെച്ചപ്പെട്ടതിനെകുറിച്ചെന്തെല്ലാം ആക്ഷേപങ്ങളാണ് പലരും ചൊരിഞ്ഞത്! 'മൂല്യനിര്‍ണയകേന്ദ്രത്തില്‍ എല്ലാവരെയും ജയിപ്പിക്കാന്‍ അധ്യാപകര്‍ക്കു നിര്‍ദ്ദേശം നൽ‌കി,' 'നിരന്തരമൂല്യനിര്‍ണയത്തില്‍ വെളളം ചേര്‍ത്തു', 'ജയിക്കുന്നവര്‍ക്കൊന്നും അക്ഷരം എഴുതാനറിയില്ല' എന്നിങ്ങനെ ആക്ഷേപങ്ങളുടെ പരമ്പര തന്നെ എഴുതി. എന്നാലിപ്പോള്‍ പുതിയ പാഠ്യപദ്ധതിയുടെ ശാസ്‌ത്രീയ വിനിമയത്തിലൂടെ, കുറ്റമറ്റ പരീക്ഷാരീതികളിലുടെ, അണ്‍എയിഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാലയങ്ങളുടെ ഒപ്പമെത്താന്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്കു കഴിയുമെന്ന വിളംബരമാണ് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ ഫലം. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനുമുമ്പ് എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിക്കാനും അത് മണിക്കൂറുകള്‍ക്കുള്ളില്‍ കേരളമാകെ വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ കഴിഞ്ഞതും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഐതിഹാസിക അധ്യായമാണ്.

പരീക്ഷാഭവനെ സേവനകേന്ദ്രമാക്കി, വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തിന് അഖിലേന്ത്യാ പ്രശസ്‌തനായ അക്കാദമിക് പണ്ഡിതന്‍ ഡോ. എം.എ. ഖാദറെ ഡയറൿടറാക്കി. സ്ഥാപനത്തെ അത്യാധുനിക രീതിയില്‍ നവീകരിച്ചു, ഡയറ്റുകളെ കാര്യക്ഷമമാക്കി. നിയമനങ്ങള്‍ എല്ലാം നടത്തി. വിദ്യാഭ്യാസ വകുപ്പിലെ വിവിധ തലങ്ങളിലുള്ള അദ്ധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കാന്‍ പാകത്തില്‍ 'സീമാറ്റി'നെ ശക്തിപ്പെടുത്തി. പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെട്ടതിന്റെ ഏറ്റവും നല്ല തെളിവുകളാണിതെല്ലാം. പൊതുവിദ്യാസ രംഗത്തെ നന്മയുടെ വെളിച്ചം അനൌപചാരിക വിദ്യാഭ്യാസ രംഗത്തേയ്‌ക്കും വ്യാപിക്കുന്നുണ്ട്. സാക്ഷരത മിഷനെ ആജീവനാന്ത വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിശീലന കേന്ദ്രമാക്കി (ലീപ്പ് ) മാറ്റുന്നതും, തുല്യത പാഠപുസ്‌തകങ്ങളുണ്ടാക്കാനും, അതിന്റെ പരിശീലനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ എസ്.സി.ഇ.ആര്‍.ടി., ഡയറ്റ് ഫാക്കല്‍റ്റികളെ നിയോഗിച്ചതും പുതിയ കര്‍മപദ്ധതികളുടെ മികച്ച ഉദാഹരണങ്ങളാണ്.

ഉച്ചഭക്ഷണപദ്ധതിയുടെ ശക്തീകരണം, കേന്ദ്രീകൃത അടുക്കള സംവിധാനം, ആഴ്‌ചയിലൊരിക്കല്‍ ഒരു കപ്പ് പാല്‍ തുടങ്ങിയവ കൂടി നടപ്പിലാക്കുന്നതോടെ പൊതുവിദ്യാലയങ്ങള്‍ ഇനിയും ആകര്‍ഷകമാകും; മെച്ചപ്പെടും. സാമൂഹ്യനന്മയ്‌ക്കുതകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ പറ്റിയ നെറ്റ്വര്‍ക്കുളളത് പൊതുവിദ്യാലയങ്ങള്‍ തന്നെയാണെന്ന് നമ്മുടെ മുഖ്യാധാരാ മാധ്യമങ്ങള്‍ പോലും തിരിച്ചറിഞ്ഞിരിക്കുന്നു. പൊതുവിദ്യാലയങ്ങള്‍ കാലിത്തൊഴുത്തുകള്‍ ആണെന്ന് മുമ്പൊരിക്കല്‍ പരസ്യമായി ആക്ഷേപിച്ച് എഴുതിയ 'മനോരമ' റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിനുള്ള 'വഴിക്കണ്ണി'നും ഊര്‍ജ്ജസംരക്ഷണത്തിന് വിദ്യാര്‍ഥികളെ പങ്കാളികളാക്കാന്‍ ശ്രമിക്കുന്നതും പൊതുവിദ്യാലയങ്ങള്‍ വഴിതന്നെ. മാതൃഭൂമി ദിനപ്പത്രം പരിസ്ഥിതി സംരക്ഷണത്തിനുളള 'സീഡ് ' പദ്ധതിയ്‌ക്ക് തിരഞ്ഞെടുത്തതും പൊതുവിദ്യാലയങ്ങളെയാണ്. പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുകയാണെന്ന് ഇതെല്ലാം അനുദിനം തെളിയിക്കുകയാണ്.



 കടപ്പാട്-റഷീദ് കണിച്ചേരി

Saturday, June 26, 2010

SFI WALL PAPERS

www.sfipayyanur.co.nr is planning to release a new feature in this blog...Sfi wall papers for desktop and mobile phone...Please let us know what you think about this...Click here for posting your suggestion and feed back

സ്കൂള്‍ പ്രവേശനവും പ്രീ-പെയ്ഡ് വാര്‍ത്തകളും

ഈ വര്‍ഷത്തെ സ്കൂള്‍പ്രവേശനത്തിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ മുഖ്യധാരാമാധ്യമങ്ങള്‍ ആഘോഷത്തിലാണ്. ഒരുലക്ഷത്തിപതിനയ്യായിരത്തിലധികം കുട്ടികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍നിന്നു കൊഴിഞ്ഞുപോയി എന്നാണു മുഖ്യപ്രചാരണം. കേരളാ സിലബസ് മോശമായതുകൊണ്ട് കുട്ടികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലേക്കു കൂട്ടത്തോടെ മാറിയെന്നും കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും പൊതുവിദ്യാഭ്യാസ മേഖലയെ കൈയൊഴിഞ്ഞു എന്നുമാണ് പലരും നിരീക്ഷിക്കുന്നത്. വിദ്യാഭ്യാസക്കച്ചവടക്കാരും അവരുടെ വക്താക്കളും നടത്തുന്ന ഈ പ്രചാരണങ്ങളില്‍, ചില അധ്യാപകസംഘടനാ നേതാക്കളും പങ്കുചേരുന്നുണ്ട്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അത്തരക്കാരെക്കുറിച്ച് സഹതപിക്കാനേ നിവൃത്തിയുള്ളൂ.

ഈ വര്‍ഷം ഒന്നാംതരത്തില്‍ ചേര്‍ന്നത് 3,37,359 കുട്ടികളാണ്. നാലരലക്ഷം കുട്ടികള്‍ പത്താംതരം പരീക്ഷയെഴുതി. അതില്‍ 90 ശതമാനത്തിലേറെപേര്‍ വിജയിച്ച് പ്ളസ്വ പ്രവേശനം നേടിക്കൊണ്ടിരിക്കുന്നു. മലബാര്‍ മേഖലയില്‍ പത്താംതരം പാസായ കുട്ടികള്‍ക്കു പഠിക്കാന്‍ വേണ്ടത്ര ഹയര്‍സെക്കന്‍ഡറി സീറ്റുകളില്ലെന്ന പ്രശ്നം പരിഹാരഘട്ടത്തിലാണ്. പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

നാലരലക്ഷം കുട്ടികള്‍ പത്താംതരത്തില്‍നിന്ന് പതിനൊന്നാംതരത്തിലേക്കു കടന്നുപോയപ്പോള്‍ ഒന്നാംതരത്തില്‍ വന്നുചേര്‍ന്നത് 3,37,359 കുട്ടികളാണ്. ഇതു രണ്ടും തമ്മില്‍ 1,12,641 ന്റെ വ്യത്യാസമുണ്ട്. പത്താംതരത്തില്‍നിന്ന് പതിനൊന്നാംതരത്തിലേക്കു പോയ ഈ കുട്ടികളെ കൊഴിഞ്ഞുപോയവരായി ചിത്രീകരിച്ച് കേരള സമൂഹത്തെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ് തല്‍പ്പരകക്ഷികള്‍.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഒന്നാംക്ളാസില്‍ 3,57,322 കുട്ടികളുണ്ടായിരുന്നു. അവരാണ് ഈ വര്‍ഷം രണ്ടാംക്ളാസിലെത്തിയത്. രണ്ടാംക്ളാസില്‍ ഇപ്പോള്‍ 3,67,883 കുട്ടികളുണ്ട്. കഴിഞ്ഞ വര്‍ഷം ഒന്നാംക്ളാസിലുണ്ടായിരുന്ന ഒരു കുട്ടിയും കൊഴിഞ്ഞുപോയില്ലെന്നു മാത്രമല്ല രണ്ടാംക്ളാസില്‍ 10,561 കുട്ടികള്‍ കൂടുതലാണ്. നാലാംക്ളാസില്‍ കഴിഞ്ഞ വര്‍ഷം 4,39,061 കുട്ടികളുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം അഞ്ചാംക്ളാസില്‍ 4,53,142 കുട്ടികളുണ്ട്. ഇത് 4,091 കൂടുതലാണ്. ഏഴാംക്ളാസില്‍ കഴിഞ്ഞ വര്‍ഷം 4,94,105 കുട്ടികളുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം എട്ടാംക്ളാസ്സില്‍ 4,94,767 കുട്ടികളുണ്ട്. എട്ട്, ഒമ്പത് ക്ളാസുകളില്‍ നിന്നുള്ള മുഴുവന്‍ കുട്ടികളും ഒമ്പതാംതരത്തിലും പത്താംതരത്തിലും എത്താത്തതിനു കാരണം ചെറിയതോതിലുള്ള തോല്‍വിയാണ്. ഈ കുട്ടികളത്രയും അതേ ക്ളാസുകളില്‍ ഇപ്പോഴും പഠിക്കുന്നുണ്ടെന്ന് കണക്കുകളില്‍നിന്ന് കാണാവുന്നതാണ്. കഴിഞ്ഞ വര്‍ഷം എട്ടിലും ഒമ്പതിലും ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ അതേ ക്ളാസില്‍ ഈ വര്‍ഷം പഠിക്കുന്നുണ്ട്.

ഈ കണക്ക്, കേരള പാഠ്യപദ്ധതി സ്വീകരിച്ച ഗവമെന്റ് സ്കൂളുകള്‍ക്കും, എയ്ഡഡ് സ്കൂളുകള്‍ക്കും, അ-എയ്ഡഡ് സ്കൂളുകള്‍ക്കും ബാധകമാണ്. കേരളാസിലബസ് ഉപേക്ഷിച്ച് സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള സ്കൂളുകളിലേക്ക് കുട്ടികള്‍ വന്‍തോതില്‍ കുടിയേറുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുകളില്‍ സൂചിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ചെറിയതോതില്‍ തിരിച്ചൊഴുക്കുണ്ടെന്നതും വ്യക്തമാണ്.

ഈ വര്‍ഷം സിബിഎസ്ഇ, പത്താംതരം പരീക്ഷ പാസായ കുട്ടികള്‍ക്ക് കേരളാ ഹയര്‍സെക്കന്‍ഡറിയിലേക്കു കടന്നുവരാന്‍ അവസരം നിഷേധിച്ചെന്നു മുറവിളികൂട്ടുന്നവര്‍ തന്നെയാണ് മറുഭാഗത്ത് കേരളപാഠ്യപദ്ധതി മോശമാണെന്ന് പ്രചരിപ്പിക്കുന്നത്. അഖിലേന്ത്യാ നിലവാരത്തേക്കാള്‍ മികച്ചുനില്‍ക്കുന്ന പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരീക്ഷാ രീതിയുമാണ് കേരളത്തിലുള്ളത്. പാഠ്യപദ്ധതി സമീപനം, തുടര്‍മൂല്യനിര്‍ണയരീതി, പരീക്ഷകളുടെ അമിതപ്രാധാന്യം കുറയ്ക്കല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം തുടങ്ങി മിക്ക കാര്യങ്ങളിലും കേന്ദ്ര മാനവവിഭവശേഷി വകുപ്പും ഡോ. കപില്‍സിബലും മാതൃകയാക്കുന്നത് കേരളത്തെയാണ്. ലോകത്തിനുതന്നെ മാതൃകയാവുന്നവിധം പത്താംതരം പരീക്ഷ ചിട്ടയായി നടത്താനും വിവരസാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി ഈ വര്‍ഷത്തെ പരീക്ഷഫലം മെയ് മൂന്നിനുതന്നെ പ്രസിദ്ധീകരിക്കാനും കേരളത്തിനു കഴിഞ്ഞു. എന്നാല്‍, ഒരു മാസം വൈകിയാണ് സിബിഎസ്ഇ ഫലം പ്രസിദ്ധീകരിച്ചത്.

നമ്മുടെ കുട്ടികള്‍ ഏകജാലകത്തിലൂടെ മെറിറ്റും സംവരണവും അനുസരിച്ച് പ്ളസ് വണ്‍ പ്രവേശനം നേടിയപ്പോള്‍, അവസരം ചോദിച്ച് സിബിഎസ്ഇ കുട്ടികള്‍ പുറത്തു നില്‍ക്കുകയാണ്. വിദ്യാഭ്യാസത്തെ മറ്റെന്തിനേക്കാളും പ്രാധാന്യത്തോടെ കാണുന്ന കേരളജനത ഈ വസ്തുതകള്‍ സൂക്ഷ്മമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളാസിലബസില്‍ പഠിച്ച കുട്ടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി എന്‍ട്രന്‍സ് പരീക്ഷകളില്‍ നേടുന്ന മികച്ച വിജയവും കേരളത്തിലെ മധ്യവര്‍ഗത്തിന്റെ കണ്ണു തുറപ്പിച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ രംഗത്തെ ഈ നേട്ടങ്ങളെ തമസ്കരിക്കാനാണ് കച്ചവടശക്തികള്‍ കള്ളപ്രചാരണവുമായി രംഗത്തു വന്നിരിക്കുന്നത്. കേരളത്തില്‍ ഒന്നാംതരം പ്രവേശനത്തില്‍ ക്രമാനുഗതമായ കുറവുണ്ടാവുന്നു എന്നത് വസ്തുതയാണ്. ഈ വര്‍ഷം ഒന്നാംതരം പ്രവേശനത്തില്‍ 19,963 ന്റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇത് 15,285 ആയിരുന്നു. ഈ കുറവിനു മുഖ്യകാരണം ജനനനിരക്കിലുള്ള കുറവാണ്.

1990ല്‍ കേരളത്തില്‍ സ്കൂള്‍പ്രായത്തിലുള്ള 60 ലക്ഷം കുട്ടികളുണ്ടായിരുന്നെങ്കില്‍ ഇന്നത് 49 ലക്ഷത്തില്‍ താഴെയാണ്. ഈ കുറവ് ഒന്നാംതരത്തില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും പ്രകടമാണ്. കേരളത്തിലെ 39,77,488 (83 ശതമാനം) കുട്ടികള്‍ ഗവമെന്റ് സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമാണ് പഠിക്കുന്നത്. 3,65,109 (8 ശതമാനം) കുട്ടികള്‍ കേരളാസിലബസുള്ള അണ്‍എയ്ഡഡ് സ്കൂളുകളിലും 4,43,920 (9 ശതമാനം) വിദ്യാര്‍ഥികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള അണ്‍എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്നുണ്ട്. മഹാഭൂരിപക്ഷം പേരും ആശ്രയിക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയെത്തന്നെയാണ്.

സ്വന്തം കച്ചവടതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേരളത്തിലെ അണ്‍എയ്ഡഡ് മേഖല ജാതി-മതവിശ്വാസംകൂടി പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും മത-സാമുദായിക മേല്‍വിലാസമുണ്ട്. കേന്ദ്രസിലബസും മതപഠനവും വിഭാഗീയതയും കൂട്ടിക്കലര്‍ത്തിയ മിശ്രിതമാണ് ഇത്തരം സ്കൂളുകളിലെ പാഠ്യപദ്ധതി. മത-സാമുദായിക വിഭാഗങ്ങള്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം സ്കൂളുകളുണ്ട്. രാവിലെ എട്ടു മണിക്കു മുമ്പുതന്നെ മുസ്ളിംബസും ഹിന്ദുബസും ക്രിസ്ത്യന്‍ബസും വന്ന് കുട്ടികളെ തരംതിരിച്ച് പെറുക്കിക്കൊണ്ടുപോവുന്നു. ‘ഇന്ത്യയുടെ ഭാവിഭാഗധേയം വാര്‍ത്തെടുക്കുന്നത് ക്ളാസ് മുറികളില്‍ വച്ചാണെന്നാണ് കോത്താരികമീഷന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പു പറഞ്ഞത്. ഇത്തരം അണ്‍എയ്ഡഡ് ക്ളാസ് മുറികളില്‍ വാര്‍ത്തെടുക്കപ്പെടുന്ന ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടേണ്ട സന്ദര്‍ഭമാണിത്. ഈ ഉല്‍ക്കണ്ഠയെ മയക്കിക്കിടത്താനും, വിദ്യാഭ്യാസക്കച്ചവടത്തെ ശക്തിപ്പെടുത്താനുമാണ് പൊതുവിദ്യാഭ്യാസമേഖലയില്‍നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോവുന്നുവെന്ന പ്രീ-പെയ്ഡ് പ്രചാരണം.

കടപ്പാട്:-ദേശാഭിമാനി

Friday, June 25, 2010

SFI AREA STUDY CAMP-2010

S.F.I  പയ്യന്നൂര്‍ ഏരിയ പഠന ക്യാമ്പ്‌ ജൂലൈ 3,4 തീയ്യതികളില്‍ കേളോത്ത് യു.പി.സ്കൂളില്‍ വച്ച നടക്കും.
-ഏരിയ സെക്രട്ടറി 

'PUSTHKAYATHRA' SCHEDULE

Tuesday, June 22, 2010

S.F.I PAYYANUR COLLEGE UNIT പ്രിന്സിപ്പാളെ ഘരാവോ ചെയ്തു.


പയ്യന്നൂര്‍ കോളേജ് മലയാളം Departmentലെ Guest Lecturer ഒഴിവിലേക്ക് നടന്ന Interview പ്രഹസനമാക്കി കൊണ്ട് N.E.T യോഗ്യത ഇല്ലാത്ത അധ്യാപികയെ പിന്‍വാതിലിലൂടെ നിയമിച്ച Maanagement നടപടിയില്‍ പ്രതിഷേധിച് S.F.I PAYYANUR COLLEGE UNIT പ്രിന്സിപ്പാളെ ഘരാവോ ചെയ്തു.S.F.I Distric Vice President ജി.ലിജിത്ത്,സരിന്‍ ശശി,ഏരിയ സെക്രട്ടറി വെ.കെ.നിഷാദ്,ഷിജില്‍,അനീഷ,യൂനിറ്റ് സെക്ക്രട്ടരി സനൂപ്,മിഥുന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Saturday, June 19, 2010

FOREIGN UNIVERSITIES BILL LEADS TO SOCIAL AND ECONOMIC INEQUALITY IN HIGHER EDUCATION

The proposed bill that has been approved Union Cabinet and be placed in the Parliament will lead to social and economic inequality in higher education in the state.

The Foreign Educational Institutions (Regulation of Entry and Operations Bill) will lead to the mushrooming of sub standard Foreign Universities in the state. The Bill allow the Foreign Educational Institutions in India not to implement the constitutionally mandated reservation for SC/ST and other class which lead to the curtail of social justice. The Bill does not provide for any regulation of fees to be charged by Fops and give right to fix the fees their own in the institutions. The Bill is the attempt to commercialize the higher education sector. The Central Government instead of allowing foreign Universities to start teaching shops in the state expands the public sector. The State Committee urged to academic intelligentsia and student community to come forward against the Commercialization of education.

എസ്‌.എഫ്.ഐ.പയ്യന്നൂര്‍ കോളേജ് യൂനിറ്റ് പയ്യന്നൂര്‍ കോളേജ് പ്രകടനം നടത്തി

കോട്ടയം സി.എം.എസ്‌ കോളേജിലെ വിദ്യാര്‍ഥികളെ അകാരണമായി പുറത്താക്കിയതിന് സമരം ചെയ്ത വിദ്യാര്‍ഥികളെ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്‌.എഫ്.ഐ.പയ്യന്നൂര്‍ കോളേജ് യൂനിറ്റ് പയ്യന്നൂര്‍ കോളേജ് പ്രകടനം  നടത്തി.ഏരിയ സെക്രട്ടറി സഖാവ്‌:വി.കെ.നിഷാദ് സംസാരിച്ചു.യൂനിറ്റ് സെക്രട്ടറി സനൂപ് സ്വാഗതം പറഞ്ഞു. president മിഥുന്‍ അധ്യക്ഷനായി.       

S.S.L.C - +2 വിജയികള്‍ക്ക് അനുമോദനം -SFI PAYYANUR SOUTH LOCAL COMMITTEE

S.S.L.C +2 വിജയികള്‍ക്ക് SFI PAYYANUR SOUTH LOCAL COMMITTEE  G.H.S.S.KANDANGALI യില്‍ വച്ച്  അനുമോദനം നല്‍കി.C.P.I.M പയ്യന്നൂര്‍ സൌത്ത് ലോക്കല്‍ സെക്രട്ടറി എം.ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.
പയ്യന്നൂര്‍ നഗരസഭാ educational standing committee chairman  ശ്രീ.ശശി വട്ടകൊവല്‍  ഉപഹാരം നല്‍കി.

Thursday, June 17, 2010

SFI-CHINTHA BOOKS 'SCHOOL PUSTHAKAYATHRA' INAUGURATION

ചിന്ത ബുക്സും എസ്‌.എഫ്.ഐയും സംയുക്തമായി നടത്തിയ സ്കൂള്‍ പുസ്തകയാത്ര സി.പി.ഐ.എം.ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനന്‍  ഉദ്ഘാടനം ചെയ്തു.

17 -06 -2010  

യൂണിവേര്‍സിറ്റി യൂണിയന്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും SFI PAYYANUR AC ബ്ലോഗ്‌ ഉദ്ഘാടനവും


ഉപഹാരം ഏറ്റുവാങ്ങിയ കണ്ണൂര്‍ യൂണിവേര്‍സിറ്റി ചെയെര്‍മാന്‍ എം.ഷാജര്‍ സംസാരിക്കുന്നു.

ഉപഹാരം കണ്ണൂര്‍ യൂണിവേര്‍സിറ്റി വൈസ് ചെയെര്‍മാന്‍ അനീഷ.പി.പി ഏറ്റുവാങ്ങുന്നു.
എസ്‌.എഫ്.ഐ.കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ.സനോജ്  സംസാരിക്കുന്നു 

ബ്ലോഗ്‌ ഉദ്ഘാടനത്തിന് ശേഷം എസ്‌.എഫ്.ഐ.സംസ്ഥാന ജോയിന്‍റ്  സെക്രട്ടറി  പി.കെ..ശബരീഷ് കുമാര്‍ സംസാരിക്കുന്നു

എസ്‌.എഫ്.ഐ.പയ്യനുര്‍ ഏരിയ സെക്രട്ടറിയെറ്റ് അംഗം മിഥുന്‍ രാജ് ബ്ലോഗ്‌ പരിച്ചയപെടുത്തുന്നു.

യൂണിവേര്‍സിറ്റി യൂണിയന്‍ ഭാരവാഹികള്‍ക്ക് സ്വീകരണം


പയ്യന്നൂര്‍ കോളേജ് സെമിനാര്‍ ഹാള്‍ :ഈ വര്‍ഷത്തെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളായീ തെരഞ്ഞെടുക്കപ്പെട്ട എം.ഷാജര്‍,പി.പി.അനീഷ എന്നിവര്‍ക്ക് പയ്യന്നൂര്‍ കോളേജില്‍ സ്വീകരണം നല്‍കി.